Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manufacturing Plant

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ജി​ല്ല​യി​ൽ മ​രു​ന്ന് നി​ർ​മ്മാ​ണ ശാ​ല​യി​ൽ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ശ്രീ ​സി​റ്റി സ്പെ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക് സോ​ണി​ലെ ടി​ഐ​എ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ എ​ന്ന പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ലാ​ണ്
സ്ഫോ​ട​നം ന​ട​ന്ന​ത്.

സ്‌‌​ഫോ​ട​ന​ത്തി​ൽ പ​ത്തോ​ളം പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ല​ത്തെ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്‌​ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു. പ്ര​ദേ​ശ​മാ​കെ പു​ക മൂ​ടി.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ശ്രീ ​സി​റ്റി പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും ആം​ബു​ല​ൻ​സു​ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലി​സും വ്യ​വ​സാ​യ സു​ര​ക്ഷാ വി​ഭാ​ഗ​വും സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up